Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Poster With

Kannur

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ഫോ​ട്ടോ​യും എ​ൽ​ഡി​എ​ഫ് ചി​ഹ്ന​വു​മാ​യി വ്യാ​ജ പോ​സ്റ്റ​ർ

ചെ​ങ്ക​ള: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ഫോ​ട്ടോ​യും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​വും ചേ​ർ​ത്തു​വ​ച്ച് വ്യാ​ജ പോ​സ്റ്റ​ർ ത​യാ​റാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് പ​ടി​ഞ്ഞാ​ർ​മൂ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ​സ​ന്ത​ൻ അ​ജ​ക്കോ​ടാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡി​ൽ ലീ​ഗി​ന്‍റെ ഏ​ണി ചി​ഹ്ന​ത്തി​ലാ​ണ് വ​സ​ന്ത​ൻ മ​ത്സ​രി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ​തി​നാ​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​ണ്.

വ​സ​ന്ത​ന്‍റെ പേ​രും ഫോ​ട്ടോ​യും വ​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ വ​സ​ന്ത​ന് ത്രാ​സ് ചി​ഹ്ന​ത്തി​ൽ വോ​ട്ടു​ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ടു​ന്ന പോ​സ്റ്റ​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ ടി. ​മ​ധു​രാ​ജി​ന്‍റെ ചി​ഹ്ന​മാ​ണ് ത്രാ​സ്. വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു​ചെ​യ്യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എം അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നാ​ണ് ഈ ​പോ​സ്റ്റ​ർ ആ​ദ്യം പ്ര​ച​രി​ച്ച​തെ​ന്നും പ​രാ​തി​യിലുണ്ട്. അ​തേ​സ​മ​യം, പോ​സ്റ്റ​റു​മാ​യി എ​ൽ​ഡി​എ​ഫി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ശി​വ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Latest News

Corehub Up